സുധാകരനിൽനിന്നും ആ ജീവൻ രണ്ടായി വീണ്ടും ജൻ‌മമെടുത്തു

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (16:20 IST)
കണ്ണൂർ: റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എഴുത്തുകാരൻ കെ വി സുധാകരന്റെ ബീജം ഐ വി എഫ് ചികിത്സവഴി ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിലൂടെ രണ്ട് ജീവനായി ഉയിർകൊണ്ടു. ഷിൽന ഇരട്ട പെൺകുട്ടികൾക്ക് ജൻ‌മം നൽകി.
മരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഐ വി എഫ് ചികിത്സയിലൂടെ ഇരുവർക്കും ഇരട്ട പെൺകുട്ടികൾ പിറക്കുന്നത്.

കോഴിക്കോട് എ ആർ എം സി ചികിത്സാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചുള്ള ചികിത്സ ഫലം കാ‍ണുകയായിരുന്നു നേരത്തെ രണ്ടുതവണ ചികിത്സ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സുധാകരന്റെ മരണ ശേഷം ഐ വി എഫ് ചികിത്സ നടത്തുന്നതിൽ പല കോണിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നെങ്കിലും വീടുകാരുടെ പിന്തുണയോടെ ഷിൽന ചികിത്സ നടത്തുകയായിരുന്നു.

കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. അമ്മയും രണ്ടു കുട്ടികളും സുഖമായിരിക്കുന്നു. 2017 ഓഗസ്റ്റ് പതിഞ്ചിന് നിലമ്പൂരിലെ അധ്യാപക ക്യാമ്പ് കഴിഞ്ഞ് മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് തലശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകനായിരുന്ന സുധാകരൻ മരണപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :