580 കിലോ തൂക്കം വരുന്ന ഭീമൻ ലഡു; വിനായകന് സമർപ്പിച്ച ലഡുവിന്റെ വില 3ലക്ഷം !

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:47 IST)
മൂന്നുലക്ഷം രൂപയുടെ ലഡു എന്നു കേൾക്കുമ്പൊൾ ആരായാലും ആശ്ചര്യപ്പെട്ടുപോകും. വെറും ലഡുവല്ല 580 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ലഡു. അന്ധ്രാപ്രദേശിൽ വിനായകന് മഹാ പ്രസാദമയി സുരിചി ഫുഡ്സ് എന്ന കമ്പനി സമർപ്പിച്ചതാണ് ഈ ഭീമൻ ലഡു. മൂന്നു ലക്ഷം രൂപ ചിലവഴിച്ചാണ് ഭീമൻ ലഡു നിർമ്മിച്ചിരിക്കുന്നത്.

ഇതാദ്യമായല്ല സുരുചി ഫുഡ്സ് വിനായകന് ഭീമൻ ലഡു പ്രസാദമായി സമർപ്പിക്കുന്നത്, കഴിഞ്ഞ വർഷവും 500 കിലോഗ്രാം തൂക്കം വരുന്ന ഭീമൻ ലഡു വിമനയകന് സമർപ്പിച്ച് തങ്ങൾ അനുഗ്രഹം നേടിയിരുന്നതായി സുരുചി ഫുഡ്സ് വക്താവ് വ്യക്തമാക്കി.

ഖയിർതാബാദിലെ ഗണേശ സന്നിധിയിലേക്കുള്ള മഹാ പ്രസാദമായാണ് ഭീമൻ ലഡു സമർപ്പിച്ചിരിക്കുന്നത്.
220 കിലോഗ്രാം പഞ്ചസാര, 145 കിലോഗ്രാം പശുവിൻ നെയ്യ്, 175 കിലോഗ്രാം കടലമാവ്, 25 കിലോഗ്രാം കശുവണ്ടി, 13 കിലോഗ്രാം ബദാം എന്നിവ ഉപയോഗിച്ചാണ് 580 കിലോ തൂക്കംവരുന്ന ഭീമൻ ലഡു നിർമ്മിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :