മല്യ രാജ്യം വിടുന്ന കാര്യം എസ് ബി ഐക്ക് അറിയാമായിരുന്നു; കോടതി വഴി യാത്ര തടയണമെന്ന അഭിഭാഷകന്റെ ആവശ്യത്തിൽ ചെറുവിരൽ‌പോലും അനക്കിയില്ല

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (13:00 IST)
രാജ്യംവിടുന്നതിനു നാലു ദിവസം മുൻ യാത്ര കോടതി വഴി തടയണം എന്ന താൻ എസ് ബി ഐയുടെ ഉന്നതാധികാരികളെ അറിയിച്ചിരുന്നു എന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ധാവെയാണ് എസ് ബി ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസാണ് പുറത്തുവിട്ടത്.

എസ് ബി ഐയുടെ മാനേജ്മന്റ് തലത്തിലുള്ള ആളുകൾക്ക് മല്യ രാജ്യം വിടുന്നതിനെ കുറിച്ച് സുചനകൾ ലഭിച്ചിരുന്നു. മല്യയുടെ യാത്ര തടയനം എന്ന കാര്യം താൻ
എസ് ബി ഐയുടെ ഉന്നത അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. താൻ ഇക്കാര്യം അറിയിച്ച നാലു ദിവസങ്ങൾക്കുള്ളിൽ മല്യ വിദേസത്തേക്ക് കടന്നു എന്നും അഭിഭാഷകൻ വ്യക്തമാക്കി.

അഭിഭാഷകൻ ഇക്കാര്യം അറിയിച്ചിരുന്നോ എന്ന് അന്നത്തെ എസ്
ബി ഐ ചെയർപേഴ്സൺ അരുന്ധർതി ഭട്ടാചാര്യയോട് ആരാഞ്ഞപ്പോൾ താനിപ്പൊൾ എസ് ബി ഐയുടെ ഭാഗമല്ലെന്നും ഉപ്പോഴത്തെ ചെയർമാനോട് ചോദിക്കു എന്നുമയിരുന്നു മറുപടി.

അതേസമയം ഇക്കാര്യം തള്ളി. ലോൺ തിരിച്ചു പിടിക്കാനാവശ്യമായ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ് എന്നാണ് എസ് ബി ഐയുടെ വിശദീകരണം. എന്നാൽ വിജയ് മല്യ വിദേശത്തേക്ക് കടന്നതിനു ശേഷം മാത്രമാണ് ബാങ്കുകളുടെ കൺസോഷ്യം രൂപീകരിച്ചതും കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികൾ
സ്വീകരിച്ചതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :