കാമുകി കൂട്ടബലത്സംഗത്തിനിരയാകുന്നത് കണ്ടുനിൽക്കേണ്ടി വന്ന 21കാരൻ ജീവനൊടുക്കി ; വിവരം പൊലീസിനോട് പറഞ്ഞത് ഇര

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (15:20 IST)

കോർബ: കാമുകി കൂട്ട ബലാത്സംഗത്തിനിരയാവുന്നത് കണ്ടുനിൽക്കേണ്ടിവന്ന 21 കാരൻ ആത്മഹത്യ ചെയ്തു. ഛത്തിസ് ഗഡിലെ കോർബയിലാണ് സംഭവം ഉണ്ടായത്. സവൻസായി എന്ന 21 കാരനാണ് ആത്മഹത്യ ചെയ്തത്.
 
സവൻസായിയുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിനിടെ പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടി തന്നെയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്കൂളിൽ നിന്നും മടങ്ങിവരവെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകി. 
 
തങ്ങൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് അക്രമികൾ വിട്ടയച്ചതെന്നും ഇതിന്റെ മനോവിഷമത്തിലാണ് സവൻസായി ആത്മഹത്യ ചെയ്തതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഈശ്വർ ദാസ്, കേം കാൺ‌വാൾ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അച്ഛന് നീതി കിട്ടണമെങ്കിൽ ആ 5 പേരുടെ പേരുകൾ പറയും: പത്മജ

മുൻ മുഖ്യമന്ത്രി കെ കരുണാകരനെ ചാരക്കേസിൽ കുടുക്കിയത് അഞ്ച് പേരാണെന്ന് മകൾ പത്മജ ...

news

പഠനമികവിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ പെൺകുട്ടി ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിനിരയായി

സി ബി എസ് ഇ പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കിയതിന് രാഷ്ട്രപതിയുടെ അനുമോദനം ഏറ്റുവാങ്ങിയ ...

news

ടി പി വധത്തിൽ അകത്തായ കിർമാണി മനോജ് പരോളിലിറങ്ങിയത് വിവാഹം കഴിക്കാൻ, അതും മറ്റൊരുവന്റെ ഭാര്യയെ?

ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് ...

Widgets Magazine