വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

പാരിപ്പള്ളി| JOYS JOY| Last Modified ഞായര്‍, 21 ജൂണ്‍ 2015 (17:37 IST)
വിദ്യാര്‍ത്ഥിനിയെ അനുനയിപ്പിച്ച് വലയിലാക്കി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയത്തില്‍ സ്വദേശി ആദര്‍ശ് എന്ന 21 കാരനാണു പൊലീസ് വലയിലായത്.

കുട്ടിയുടെ സ്കൂളിനു ചുറ്റും കറങ്ങി നടന്നായിരുന്നു പ്രലോഭനം. കഴിഞ്ഞ ദിവസം രാവിലെ സ്കൂളില്‍ നിന്ന് കുട്ടിയെ ബൈക്കില്‍ കയറ്റി പല സ്ഥലങ്ങളിലും കറങ്ങിയ ശേഷം പള്ളിമണിലെ സുഹൃത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയാണു പീഡിപ്പിച്ചത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ എ സി പി ശിവപ്രസാദിന്‍റെ നേതൃത്വത്തില്‍ പരവൂര്‍ സി ഐ ബിജുവിന്‍റെ സഹായത്തോടെ പാരിപ്പള്ളി എസ് ഐ എസ് ജയകൃഷ്ണനും സംഘവും പ്രതിയെ പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :