കരിപ്പൂര്‍ സംഭവം: കൂടുതല്‍ സിഐഎസ്എഫ് ജവാന്മാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കൊണ്ടോട്ടി| JOYS JOY| Last Modified ഞായര്‍, 21 ജൂണ്‍ 2015 (10:44 IST)
കരിപ്പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സി ഐ എസ് എഫ് ജവാന്മാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇതിനായി, എസ് പി, ഡി വൈ എസ് പി എന്നിവര്‍ ഞായറാഴ്ച കൊണ്ടോട്ടിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന സി ഐ എസ് എഫിന്റെ അഭ്യര്‍ഥന മാനിച്ചാണ് പൊലീസ് കാത്തു നിന്നത്. അതിനിടെ, ജവാന്മാരെ ഞായറാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നും സൂചനയുണ്ട്. ബാരക്കില്‍ കയറി അറസ്റ്റ് ചെയ്യുന്നത് നാണക്കേടാകും എന്നതിനാലാണ് ഇവരെ ഹാജരാക്കുകയാണ് നല്ലതെന്ന അഭിപ്രായത്തില്‍ സി ഐ എസ് എഫ് എത്തിയത്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതിന് എതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, അഗ്നിശമന വിഭാഗത്തിലെ നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്. സംഭവദിവസം റണ്‍വേക്കുള്ളില്‍ സുരക്ഷാ ഭടന്മാരുടെ വാഹനം ഓടിച്ച ഡ്രൈവറെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :