പീഡനശ്രമം: ഓട്ടോഡ്രൈവര്‍ പിടിയില്‍

കഴക്കൂട്ടം| VISHNU N L| Last Modified വെള്ളി, 19 ജൂണ്‍ 2015 (16:11 IST)
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. ശ്രീകണ്ഠേശ്വരം പുന്നപുരം ഗീതാനിവാസില്‍ സന്തോഷിനെയാണു ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് സന്തോഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്ന് വഞ്ചിയൂര്‍ സി.ഐ സുരേഷ് കുമാര്‍ അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :