അമ്മയുടെ രണ്ടാംബന്ധത്തെ എതിർത്തു, ദേഷ്യം കയറിയ രണ്ടാനച്ഛൻ പന്ത്രണ്ടുകാരനെ കിണറ്റിലെറിഞ്ഞു

മലയിന്‍കീഴ്, ചൊവ്വ, 3 ജനുവരി 2017 (15:18 IST)

Widgets Magazine

പന്ത്രണ്ടുകാരനായ ബാലനെ രണ്ടാനച്ഛന്‍ കിണറ്റിലെറിഞ്ഞതായി റിപ്പോര്‍ട്ട്. കരിമഠം കോളനി നിവാസി ശരത്തിനെ (30)  ഇതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
 
മലയിന്‍കീഴ് പഴയറോഡ് അഞ്ജിതത്തില്‍ പരേതനായ ജയചന്ദ്രന്‍റെയും രാധികയുടെയും മകന്‍ നന്ദകുമാറിനെയാണ് ശരത് ദേഷ്യത്തില്‍ മര്‍ദ്ദിച്ച് കിണറ്റിലെറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
നന്ദകുമാറിന്‍റെ പിതാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ശരത്തുമായി ഇവരുടെ കുടുംബം അടുത്തത്. എന്നാല്‍ ഭാര്യയും കുട്ടികളുമുള്ള ശരത് വീട്ടിലെത്തുന്നതില്‍ നന്ദകുമാറിന് എതിര്‍പ്പുണ്ടായിരുന്നു. ഇതില്‍ ദേഷ്യമുണ്ടായിരുന്ന ശരത് അടിക്കടി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും ശരത് കുട്ടിയെ മര്‍ദ്ദിക്കുകയും പിന്നീട് കിണറ്റില്‍ ഇടുകയുമായിരുന്നു. 
 
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമ്പാന്നൂര്‍ എസ്.ഐ യെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ശരത് എന്നാണു പൊലീസ് നല്‍കിയ വിവരം. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആളില്ലാത്ത വീട്ടിൽ മോഷണം; 75 പവനും നാല് ലക്ഷത്തിന്റെ വജ്രവും കൊള്ള‌യടിച്ചു

അടച്ചിട്ടിരുന്ന വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് വീട്ടിലുണ്ടായിരുന്ന 75 പവനും ...

news

തൃശൂരിൽ പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് പൊലീസ് ...

news

ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് ലീഗ്; പൊട്ടിത്തെറിച്ച് ജെഡിയുവും, ആര്‍‌എസ്‌പിയും - യുഡിഎഫ് യോഗം കലങ്ങി മറിഞ്ഞു

കോൺഗ്രസ് നേതാവ് കെ മുരളീധരൻ തൊടുത്തുവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന യുഡിഎഫ് ...

Widgets Magazine