ആളില്ലാത്ത വീട്ടിൽ മോഷണം; 75 പവനും നാല് ലക്ഷത്തിന്റെ വജ്രവും കൊള്ള‌യടിച്ചു

കായം‍കുളം, ചൊവ്വ, 3 ജനുവരി 2017 (15:08 IST)

Widgets Magazine

അടച്ചിട്ടിരുന്ന വീടിന്‍റെ മുന്‍വാതിലിന്‍റെ പൂട്ട് തകര്‍ത്ത് വീട്ടിലുണ്ടായിരുന്ന 75 പവനും 4 ലക്ഷത്തിന്‍റെ വജ്രവും 15000 രൂപയും കവര്‍ന്നതായി റിപ്പോര്‍ട്ട്. കായം‍കുളം പുള്ളിക്കണക്ക് പാലപ്പള്ളില്‍ സുരേന്ദ്രന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
 
റിസര്‍വ് ബാങ്ക് റിട്ടയേഡ് ഉദ്യോഗസ്ഥനായ സുരേന്ദ്രന്‍ പിള്ളയും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവര്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ പോയി തിരിച്ചു വന്നപ്പോഴായിരുന്നു കവര്‍ച്ച വിവരം അറിഞ്ഞത്. കവര്‍ച്ച മുതലില്‍ 8000 രൂപയുടെ പട്ടു സാരിയും ഉള്‍പ്പെടുന്നു. പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തൃശൂരിൽ പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പൊലീസുകാരിയെ പീഡിപ്പിച്ച പൊലീസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് പൊലീസ് ...

news

ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന് ലീഗ്; പൊട്ടിത്തെറിച്ച് ജെഡിയുവും, ആര്‍‌എസ്‌പിയും - യുഡിഎഫ് യോഗം കലങ്ങി മറിഞ്ഞു

കോൺഗ്രസ് നേതാവ് കെ മുരളീധരൻ തൊടുത്തുവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ചേര്‍ന്ന യുഡിഎഫ് ...

news

ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തില്ല; കാരണം ഗുരുതരമാണ്!

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ ...

Widgets Magazine