ക്രിസ്മസ് ന്യൂ ഇയർ തിരക്ക് പ്രമാണിച്ച് കേരളത്തിൽ പ്രത്യേക ട്രെയിനുകൾ: വിശദവിവരം

Train - AC Coach
Train - AC Coach
നിഹാരിക കെ.എസ്| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2024 (08:13 IST)
ചെന്നൈ: ക്രിസ്മസ് സീസണിലെ തിരക്കുകൾ പരി​ഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ. തിങ്കളാഴ്ച രാത്രി 11:20 ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന 06043 നമ്പർ എക്സ്പ്രസ്സ് ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് കൊച്ചുവേളിയിൽ എത്തും. തിരികെ ചൊവ്വാഴ്ച രാത്രി 8:20 നു കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന 06044 നമ്പർ എക്സ്പ്രസ്സ് ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ചെന്നൈ സെൻട്രലിൽ എത്തും.

യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി കൊച്ചുവേളി – മംഗലാപുരം – കൊച്ചുവേളി സ്റ്റെഷനുകളുടെ ഇടയിൽ പ്രഖ്യാപിച്ച ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ സർവീസ് തിങ്കളാഴ്ച രാത്രി 8:20 നു കൊച്ചുവേളിയിൽ നിന്ന് 06037 നമ്പർ എക്സ്പ്രസ്സ് ആയി ആരംഭിക്കും.

ചൊവ്വാഴ്ച രാവിലെ 9:15 മംഗളുരു ജംഗ്ഷനിൽ എത്തുന്ന ട്രെയിൻ 06038 നമ്പർ എക്സ്പ്രസ്സ് ആയി ചൊവ്വാഴ്ച രാത്രി 8:10 നു മംഗളുരു ജംഗ്ഷനിൽ നിന്ന് തിരികെ യാത്ര ആരംഭിക്കും. ആ ട്രെയിൻ ബുധൻ രാവിലെ 10 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :