പിണറായിയുടെ ആഭ്യന്തരവകുപ്പില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍; പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി

കണ്ണൂര്‍, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (12:26 IST)

അനുബന്ധ വാര്‍ത്തകള്‍

കേരളത്തിലെ പൊലീസ് സേനയിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അമിത് ഷാ ഉള്‍പെടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നും അവര്‍ പറഞ്ഞു.  
 
മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും ശോഭ ചോദിച്ചു. പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കിയാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷാ പങ്കെടുക്കാത്തതെന്ന വിശദീകരണമാണ് ബിജെപി നല്‍കിയത്. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതിനെ തൂടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. പിണറായിയിലെ കടകളെല്ലാം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'നടിയുടെ ദൃശ്യങ്ങൾ ഞാൻ കണ്ടു'! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നടൻ ദിലീപിനു പങ്കുണ്ടെന്ന് ഏഴാം ...

news

ശസ്ത്രക്രിയയ്ക്കിടെ അനസ്തീസിയയ്ക്ക് പകരം നല്‍കിയത് വിഷവാതകം; യോഗിക്കു പിന്നാലെ മോദിയുടെ മണ്ഡലത്തിലും കൂട്ടമരണം

ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടക്കുരുതിക്കു പിന്നാലെ ...

news

'പെണ്ണേ... ആ കണ്ണുകൾ ജ്വലിക്കട്ടെ, കാട്ടുനീതിക്കു മുന്നിൽ നീ ഒരു തീക്കനലാവുക' - നടിക്ക് പിന്തുണയുമായി സിദ്ദിഖ്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് ...