പിണറായിയിലെ പദയാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തില്ല; ഡല്‍ഹിയിലെ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് ഷാ പങ്കെടുക്കാത്തതെന്ന് ബിജെപി

അമിത് ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി

kodiyeri balakrishnan,  amit shah ,  pinarayi vijayan ,  	cpm,	bjp,	narendra modi,	delhi,	march,	കോടിയേരി ബാലകൃഷ്ണന്‍,	സിപിഎം,	ബിജെപി,	മാര്‍ച്ച്,	അമിത് ഷാ,	നരേന്ദ്രമോദി ,  അമിത് ഷാ ,  പിണറായി വിജയന്‍
കണ്ണൂര്‍| സജിത്ത്| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (11:56 IST)
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷാ പങ്കെടുക്കാത്തതെന്ന വിശദീകരണമാണ് ബിജെപി നല്‍കിയത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതിനെ തൂടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. പിണറായിയിലെ കടകളെല്ലാം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്.

രാവിലെ 10ന് മമ്പറത്ത് നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് തലശേരിയിലാണ് സമാപിക്കുക. ആ പ്രദേശങ്ങളില്‍ ബിജെപിക്ക് എതിരായ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് പദയാത്ര നടക്കുന്ന വഴികളിലെല്ലാം പൊലീസ് ഒരുക്കിയിരുന്നത്.

വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടക്കുന്ന പൊതുയോഗത്തില്‍ വച്ച് അമിത് ഷാ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ പൊതുസമ്മേളനത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ...

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം
പനിയും വയറുവേദനയും മൂലം വ്യാഴാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': ...

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്
വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിക്കും.

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം ...

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് യുപിഐ സേവനങ്ങള്‍ താറുമാറായത്

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ...

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍
ചെറിയ വര്‍ദ്ധനവ് എങ്കിലും അനുവദിച്ച് എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലായെന്ന് ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ...

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്
മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.