കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; തൊഴിലാളികളെ രക്ഷപെടുത്തി - അപകടം ഉണ്ടാക്കിയത് കോങ്കോങ് എന്ന വിദേശ കപ്പല്‍

കൊല്ലത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ചു; തൊഴിലാളികളെ രക്ഷപെടുത്തി

 Accident ,kollam harbour , Ship , വിദേശ കപ്പല്‍ , മത്സ്യബന്ധനം , കൊല്ലം തീരം , മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , കോങ്കോങ്
കൊല്ലം| jibin| Last Updated: ശനി, 26 ഓഗസ്റ്റ് 2017 (15:50 IST)
കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ വിദേശ കപ്പല്‍ ഇടിച്ചു. തീരത്തുനിന്ന് 39 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര കപ്പൽച്ചാലിലാണ് അപകടം. ഉച്ചയ്‌ക്ക് 12.30ന് ആയിരുന്നു സംഭവം. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും രക്ഷപെടുത്തി.

കോങ്കോങ് എന്ന കപ്പലാണ്
വേളാങ്കണ്ണി എന്ന ചൂണ്ടക്കാരുടെ വള്ളത്തില്‍ ഇടിച്ചത്. അപകടം ഉണ്ടായ ശേഷം കപ്പല്‍ നിര്‍ത്താതെ ഓടിച്ചു പോയി. ഇടിയുടെ ആഘാതത്തില്‍ വള്ളം പൂര്‍ണ്ണമായി തകര്‍ന്നു. രക്ഷാപ്രവർത്തനത്തിന് നേവിയുടെ സഹായം തേടിയിരുന്നതായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആണ് അപകട വിവരം മന്ത്രിയെ അറിയിച്ചത്. ഉടന്‍ തന്നെ സര്‍ക്കാര്‍ നേവിയുടെ സഹായം തേടുകയായിരുന്നു. തൊഴിലാളികള്‍ നല്‍കിയ വിവരം അനുസരിച്ച് കപ്പല്‍ കണ്ടുപിടിക്കാന്‍ നേവിയുടെ ഹെലികോപ്ടര്‍ സഹായവും തേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :