ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങുന്നു

World Badminton Championship ,  PV Sindhu ,  Saina Nehwal ,  ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ,  പി.വി സിന്ധു ,  സൈന നേഹ്‌വാള്‍
സജിത്ത്| Last Modified ശനി, 26 ഓഗസ്റ്റ് 2017 (09:54 IST)
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് സാധ്യത തെളിയുന്നു. ഫൈനല്‍ ലക്ഷ്യമിട്ട് പി.വി സിന്ധുവും മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നേഹ്‌വാളും ഇന്നിറങ്ങും. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ സൈന സെമിയില്‍ നേരിടുമ്പോള്‍ ചൈനയുടെ ചെന്‍ യൂഫെയിയെയാണ് സിന്ധു നേരിടുക.

ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യൂവിനെ 21-14, 21-9 എന്നീ സ്കോറിന് തോല്‍‌പ്പിച്ചായിരുന്നു സിന്ധു സെമിയില്‍ പ്രവേശിച്ചത്. അതേസമയം, സൈനയാവട്ടെ 16ാം സീഡായ കേസ്റ്റി ഗില്‍മറെ തോല്‍പ്പിച്ചായിരുന്നു സെമിയില്‍ കടന്നത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സെമി കളിച്ച സിന്ധു, ആദ്യ ഫൈനലാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കിടംബി ശ്രീകാന്ത്, ലോക ഒന്നാം നമ്പര്‍ താരമായ കൊറിയയുടെ വാന്‍ ഹോയോട്
ക്വാര്‍ട്ടറില്‍ പൊരുതി തോല്‍ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :