പീഡനശ്രമത്തിന് യുവാവ് പിടിയില്‍

കുണ്ടറ| Last Modified തിങ്കള്‍, 14 ജൂലൈ 2014 (16:45 IST)
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടറയ്ക്കടുത്ത് തൃക്കരുവ നടുവില ചേരിയില്‍ താമസിക്കുന്ന ജിജോ എന്ന 23കാരനാണ് പിടിയിലായത്.

ഇഞ്ചവിള റോഡിലൂടേ നടന്നു പോയ പതിനൊന്നു കാരിയായ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നാണ്‌ ശക്തികുളങ്ങര കന്നിമേല്‍ ചേരി പുത്താഴത്ത് തറയില്‍ വീട്ടില്‍ ജിജോയ്ക്കെതിരെയുള്ള പരാതി.

പ്രതി കടന്നു പിടിച്ചതോടെ ഭയന്ന കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടു.
അഞ്ചാലുമ്മൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ പിന്നീട് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :