പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വെഞ്ഞാറമൂട്| Last Modified തിങ്കള്‍, 14 ജൂലൈ 2014 (16:40 IST)
ഹൈസ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 20 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂടിനടുത്ത് പുല്ലമ്പാറ കരിമണല്‍ കോളനി നിവാസി ശാസ്താംമടയില്‍ മണിലാലാണ്‌ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ ചിത്രം ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട ഇയാള്‍ക്കെതിരെയുള്ള പരാതി ഉണ്ടായിരുന്നു എന്ന് വെഞ്ഞാറമൂട് പൊലീസ് വെളിപ്പെടുത്തി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് പ്രതിയെ പിടിച്ചത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :