പത്താം ക്ലാസുകാരിക്ക് പീഡനം: രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (14:46 IST)
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍. പന്മന മിടപ്പള്ളി രഞ്ജു ഭവനില്‍ ഗോകുല്‍ കൃഷ്ണന്‍ (20), മടപ്പള്ളി ഉഷാഭവനില്‍ രാഹുല്‍ രവി (23) എന്നീ യുവാക്കളാണു പൊലീസ്‌ പിടിയിലായത്‌.

പന്‍മന ചിറ്റൂറ്‍ സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസം പീഡിപ്പിച്ചതെന്നാണു കേസ്‌. പീഡനത്തെ തുടര്‍ന്ന് അവശ നിലയിലായ കുട്ടി പിന്നീട്‌ കൊല്ലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചവറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊറ്റങ്കുളങ്ങര ക്ഷേത്രത്തിനു കിഴക്കു വശത്തു നിന്നാണ്‌ പ്രതികളെ സര്‍ക്കില്‍ ഇന്‍സ്പെക്റ്റര്‍ ബിനു കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. കൊല്ലം സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :