ദുബായിലേക്ക്‌ മനുഷ്യക്കടത്ത്‌: നാലുപേര്‍ അറസ്റ്റില്‍

കൊച്ചി| Last Modified വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (10:06 IST)
ദുബായിലേക്ക്‌ മനുഷ്യക്കടത്ത്‌ നടത്തുന്ന സംഘത്തിലെ നാലുപേര്‍ അറസ്‌റ്റില്‍. സുധര്‍മ്മന്‍, മനീഷ്‌, അനില്‍കുമാര്‍, കബീര്‍ എന്നിവരാണ്‌ പിടിയിലായത്‌. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി രഹസ്യവിവരത്തെ തുടര്‍ന്ന്‌ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്‌ഡിലാണ്‌ നാലുപേരും കുടുങ്ങിയത്‌. നെടുമ്പാശേരി മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഇവര്‍ ദുബായിലേക്ക്‌ സ്‌ത്രീകളെ കടത്തുകയും പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ യുവതികളെ എത്തിക്കുന്നതുമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന്‌ സിബിഐ വ്യക്തമാക്കി. ഇക്കാര്യത്തിനായി ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടും രേഖകളും ഉണ്ടാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

ഇവരുടെ അറസ്‌റ്റ് പ്രധാനപ്രതികളിലേക്ക്‌ വെളിച്ചം വീശുന്നവയാണെന്നാണ്‌ സിബിഐ കരുതുന്നത്‌. ദുബായിലേക്ക്‌ കടത്തി പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഒരു യുവതിയുടെ പരാതിയിലായിരുന്നു നേരത്തേ അന്വേഷണം നടന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :