‘പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാർ മദ്യം ഒഴിച്ചുകൊടുത്തു, ഡി വൈ എസ് പി ഇത്രയും ക്രൂരതകാട്ടിയിട്ടും ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സലിവ് പൊലീസുകാർ കാട്ടിയില്ല‘- ഗുരുതര ആരോപണങ്ങളുമായി സനലിന്റെ സഹോദരി

വ്യാഴം, 8 നവം‌ബര്‍ 2018 (17:20 IST)

തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി വൈ എസ് പി തള്ളിയിട്ടതിനെ തുടർന്ന് മരിച്ച സനലിന്റെ സഹോദരി. പരിക്കേറ്റ സനലിന്റെ വായിൽ ആമ്പുലൻസിൽവച്ച് പൊലീസുകാർ മദ്യം ഒഴിച്ചുവെന്ന് സഹോദരി ആരോപിച്ചു.
 
ഡി വൈ എസ് പി ഇത്രയധികം ക്രൂരത കാട്ടിയിട്ടും ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സലിവ് പൊലിസിനുണ്ടായില്ല എന്നും സനലിന്റെ സഹോദരി പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പൻഡ് ചെയ്തിട്ടുണ്ട്.
 
ജനറൽ ആശുപത്രിയിൽ നിന്നും മെഡികൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പൊലീസുകാർ വൈകിയാണ് സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. അതേസമയം സനലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ഫോറൻസിക് വിഭാഗം ക്രൈം ബ്രാഞ്ചിന് കൈമാറും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കലാപ ആഹ്വാനം: ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ശബരിമല വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ ...

news

എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്ന്; ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന് ...

news

വിവാദ പ്രസ്‌താവനയില്‍ നാണംകെട്ട് കോഹ്‌ലി; ആഞ്ഞടിച്ച് സിദ്ധാര്‍ഥ് - കുത്തിപ്പൊക്കലുമായി ആരാധകര്‍

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...

news

100ൽ 98 മാർക്ക് വാങ്ങിയ 96കാരി കാർത്തിയായിനിയമ്മക്ക് ഇനിയും പഠിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹ സമ്മാനം ലാപ്ടോപ്

അക്ഷരലക്ഷം സാക്ഷരതാ മിഷൻ പരീക്ഷയിൽ 98 മർക്ക് നേടിയ കാർത്തിയായിനിയമ്മക്ക് ലാപ്ടോപ് ...

Widgets Magazine