കലാപ ആഹ്വാനം: ശ്രീധരന്‍ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്, വ്യാഴം, 8 നവം‌ബര്‍ 2018 (17:10 IST)

 sreedharan pillai , Sabarimala , BJP , RSS , Sabarimala protest , police , ശ്രീധരൻ പിള്ള , ശബരിമല , ബിജെപി , പൊലീസ് കേസ് , യുവമോർച്ച
അനുബന്ധ വാര്‍ത്തകള്‍

വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നന്മണ്ട സ്വദേശി ഷൈബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.

ഐപിസി 505 1 ബി പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ  കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്ട് വേദിയിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു പരാതി. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു.

ശബരിമലയില്‍ നമ്മൾ മുന്നോട്ട് വെച്ച അജണ്ടയിൽ എല്ലാവരും വീണു,​ കൃത്യമായ ആസൂത്രണമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും പിള്ള പറഞ്ഞിരുന്നു. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

നട അടച്ചിടുന്നതില്‍ തന്ത്രിക്ക് നിയമോപദേശം നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറാണെന്ന്; ദിലീപ് ജര്‍മ്മനിയിലേക്ക് പറക്കാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിന് ...

news

വിവാദ പ്രസ്‌താവനയില്‍ നാണംകെട്ട് കോഹ്‌ലി; ആഞ്ഞടിച്ച് സിദ്ധാര്‍ഥ് - കുത്തിപ്പൊക്കലുമായി ആരാധകര്‍

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...

news

100ൽ 98 മാർക്ക് വാങ്ങിയ 96കാരി കാർത്തിയായിനിയമ്മക്ക് ഇനിയും പഠിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹ സമ്മാനം ലാപ്ടോപ്

അക്ഷരലക്ഷം സാക്ഷരതാ മിഷൻ പരീക്ഷയിൽ 98 മർക്ക് നേടിയ കാർത്തിയായിനിയമ്മക്ക് ലാപ്ടോപ് ...

news

കരളില്‍ അണുബാധ; എംഐ ഷാനവാസിന്റെ നില അതീവഗുരുതരം

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ...

Widgets Magazine