100ൽ 98 മാർക്ക് വാങ്ങിയ 96കാരി കാർത്തിയായിനിയമ്മക്ക് ഇനിയും പഠിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സ്നേഹ സമ്മാനം ലാപ്ടോപ്

വ്യാഴം, 8 നവം‌ബര്‍ 2018 (15:35 IST)

ആലപ്പുഴ: അക്ഷരലക്ഷം സാക്ഷരതാ മിഷൻ പരീക്ഷയിൽ 98 മർക്ക് നേടിയ കാർത്തിയായിനിയമ്മക്ക് ലാപ്ടോപ് കമ്പ്യൂട്ടർ സമ്മാനമായി നൽകി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കാർത്തിയായിനിയമ്മയുടെ ഹരിപ്പാട്ടെ ലക്ഷം വീട് കോളനിയിലെ വീട്ടിലെത്തിയാണ് വിദ്യഭ്യാസമന്ത്രി സ്നേഹ സമ്മാനം കൈമാറിയത്.
 
തന്റെ പേര് ലാപ്ടോപിൽ ടൈപ്പ് ചെയ്യുന്നതിന് ലാപ്ടോപ് ഓണാക്കി നൽകാമോ എന്നായിരുന്നു സമ്മനം ലഭിച്ചശേഷം കാർത്തിയായനിയമ്മ മന്ത്രിയോട് ചോദിച്ചത്. അമ്മയുടെ ആവശ്യപ്രകാരം മന്ത്രി കമ്പ്യൂട്ടർ ഓണാക്കി നൽകിയതോടെ. കാർത്തിയായനിയമ്മ സുക്ഷമതയോടെ സ്വന്തം പേര് ആദ്യമായി ലാപ്ടോപ്പിൽ ടൈപ്പ് ചെയ്തു.
 
തനിക്ക് പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള ആഗ്രഹം കാർത്തിയായനിയമ്മ മന്ത്രിയെ അറിയിച്ചു. 100 വയസ് തികയുന്നതിന് മുപായി പത്താംക്ലാസ് പാസാകണം എന്ന ആഗ്രഹമാണ് കാർത്തിയായനിയമ്മ മന്ത്രിയെ അറിയിച്ചത്. ചെവ്വാഴ്ചയാണ് കാർത്തിയായനിയമ്മയുടെ അക്ഷരലക്ഷം പരിക്ഷാ ഫലം വന്നത്. 100ൽ 98 മാർക്കാണ് ഈ 96കാരി അമ്മ സ്വന്തമാക്കിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കരളില്‍ അണുബാധ; എംഐ ഷാനവാസിന്റെ നില അതീവഗുരുതരം

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ...

news

നവംബര്‍ 8, ഇന്ത്യന്‍ ജനത മരിച്ചാലും മറക്കാത്ത ദിനം!

ഇന്ത്യയിലെ ജനകോടികള്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമാണ് 2016 നവംബര്‍ എട്ട്. അന്ന് ...

news

'ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറി നിൽക്കുന്നു': ഹരികുമാർ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത് എസ്‌പിയെ

റോഡിൽ നിന്നുണ്ടായ തർക്കത്തെത്തുടർന്ന് പിടിച്ചുതള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിലെ ...

news

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ പരോക്ഷമായി പിന്തുണച്ച് സിനിമയിലെ വനിതാ കൂട്ടായ്‌മ. ...

Widgets Magazine