ശബരിമല വരുമാനത്തിൽ 22 കോടിയുടെ വർധന, അരവണയിൽ നിന്ന് മാത്രം 82 കോടി

Sabarimala
Sabarimala
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (13:23 IST)
ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധന. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോള്‍ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നു. 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.

വില്‍പ്പനയില്‍ നിന്നാണ് കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 65.26 കോടി രൂപയുടെ അരവണയാണ് വിറ്റുപോയത്. കാണിക്കയില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപ അധികമായെത്തി. ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തില്‍ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്‍ശനത്തിനെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :