സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (11:42 IST)
സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ. സാധാരണ ഡിസംബര്‍ മാസത്തില്‍ 32 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാല്‍ ഈ മാസത്തിന്റെ ആദ്യ 15 ദിവസത്തിനുള്ളില്‍ തന്നെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മാസം മുഴുവന്‍ ലഭിക്കേണ്ട മഴയുടെ നാലിരട്ടിയാണിത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഡിസംബറില്‍ മുഴുവന്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴയാണ് ലഭിച്ചത്.

അതേസമയം നവംബറില്‍ മഴ കുറഞ്ഞു. 116 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ബുധനാഴ്ച ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ
ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :