ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

Sabarimala
Sabarimala
എ കെ ജെ അയ്യർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (12:15 IST)
പത്തനംതിട്ട: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ഡിസംബർ 22 ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെടും.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ ശബരിമലയിൽ സമർപ്പിച്ചതാണ് തങ്കയങ്കി. സർണ്ണത്തിൽ നിർമ്മിച്ച 451 പവനിൽ നിർമ്മിച്ച തങ്കയങ്കി ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. 22 ന് പുലർച്ചെ അഞ്ചു മണിക്ക് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ഭക്തജന ദർശനത്തിനായി തുറന്നു വയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :