തിരഞ്ഞെടുത്തത് കൂട്ടത്തിലെ സമര്‍ഥനായ ആളെ; ആശയക്കുഴപ്പമുണ്ടായിരുന്നില്ല: എസ് ആര്‍ പി

വിശാഖപട്ടണം| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (16:26 IST)
ജനറല്‍ സെക്രട്ടറിയെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നില്ലെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍ പിള്ള. തങ്ങളുടെ കൂട്ടത്തിലെ സമര്‍ഥനായ ആളെയാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് അദ്ദേഹം പറഞ്ഞു.

തര്‍ക്കങ്ങളുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും എസ്ആര്‍പി പറഞ്ഞു. സിപിഎമ്മില്‍ ഭിന്നതയില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്ന് മുന്‍ സിപി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ സീതാറാം യെച്ചൂരിയെ സിപി എം ജനറല്‍ സെക്രട്ടറിയി തിരഞ്ഞെടുത്തിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്‌ രാമചന്ദ്രന്‍ പിള്ളയെയും പരിഗണിച്ചിരുന്നു. എന്നാല്‍ കേന്ദ്ര കമ്മിറ്റിയില്‍
യെച്ചൂരിക്കാണ് ഭൂരിപക്ഷം ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :