വി എസ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്ത്; പ്രത്യേക ക്ഷണിതാവാക്കി

വിശാഖപട്ടണം| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (10:23 IST)
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ വി എസിനെ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുമുഖങ്ങളായി 14 പേര്‍ കേന്ദ്രകമ്മിറ്റിയിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് എ.കെ.ബാലന്‍, എളമരം കരീം എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തി. പാലോളി മുഹമ്മദ്കുട്ടി ഒഴിവായപ്പോള്‍ പി കെ ഗുരുദാസനെ നിലനിര്‍ത്തി.

വി.എസ് അച്യുതാനന്ദനെചൊല്ലി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ പിണറായി വിജയനും സിതാറം യച്ചൂരിയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അച്ചടക്കലംഘനം നടത്തിയ വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍
ഉള്‍പ്പടുത്താനാവില്ലെന്ന് പിണറായി ശഠിച്ചതായാണ് സൂചന. എന്നാല്‍ സ്ഥാപകനേതാവായ വി എസിനെ നിലനിര്‍ത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒടുവില്‍ വി എസിനെ പ്രത്യേകക്ഷണിതാവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :