സിപി എമ്മിനെ യെച്ചൂരി നയിക്കും;കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷം യെച്ചൂരിക്ക്

Last Updated: ഞായര്‍, 19 ഏപ്രില്‍ 2015 (12:22 IST)
സീതാറാം യെച്ചൂരി സിപി എം ജനറല്‍ സെക്രട്ടറിയാകും.കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് മത്സരം ഒഴിവാക്കാന്‍
എസ് രാമചന്ദ്രന്‍ പിള്ള പിന്മാറി.
കേരളത്തില്‍ നിന്നുള്ളവരുടെ കൂടുതല്‍ പിന്തുണ ലഭിച്ചത് എസ് ആര്‍ പിയ്ക്ക് ആയിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്‌ രാമചന്ദ്രന്‍ പിള്ളയെയും പരിഗണിച്ചിരുന്നു. എന്നാല്‍ പ്രായത്തിന്റെ ഘടകം യെച്ചൂരിക്ക് അനുകൂലമായിരുന്നു. സിപി എം ബംഗാള്‍ ഘടകത്തിന്റെ പിന്തുണയും യെച്ചൂരിക്കാണ് ലഭിച്ചത്.

പി ബിയില്‍ നടന്ന ചര്‍ച്ചകളില്‍ എസ് ആര്‍ പിക്ക് മുന്‍തൂക്കം ലഭിച്ചിരുന്നു. പ്രകാശ് കാരാട്ടിന്റെ പിന്തുണയും എസ് ആര്‍ പിക്കായിരുന്നു. എന്നാല്‍ രാവിലെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും യെച്ചൂരിക്കായിരുന്നു പിന്തുണ അറിയിച്ചത്. മത്സരത്തിന്റെ സാഹചര്യമുണ്ടായപ്പോള്‍ അത് ഒഴിവാക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്ആര്‍പി മത്സരത്തില്‍ നിന്ന് പിന്മാറി. സി പി എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി. രാജ്യസഭയിലെ സി പി എം കക്ഷി നേതാവ് കൂടിയാണ് സീതാറാം യെച്ചൂരി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :