ആശംസ നേരല്‍ സി പി എമ്മിന്റെ രീതിയല്ല; വി എസിന് എസ് ആര്‍ പിയുടെ കുത്ത്

വിശാഖപട്ടണം| JOYS JOY| Last Updated: ശനി, 18 ഏപ്രില്‍ 2015 (16:16 IST)
സീതാറാം യെച്ചൂരിക്ക് ആശംസ നേര്‍ന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എതിരെ എസ് രാമചന്ദ്രന്‍ പിള്ള.
സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശംസകള്‍ നേരുന്ന രീതി സി പി എമ്മില്‍ ഇല്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അതേസമയം,
എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയെന്നും ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും നാളെയുണ്ടാകുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും വി എസ് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാന്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്‍ ഇന്നു രാവിലെ ആശംസ നേര്‍ന്നിരുന്നു. ഇതിനെയാണ് എസ് ആര്‍ പി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :