സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫ് വിട്ട ഒരു കക്ഷി സമീപിച്ചു: ആര്‍എസ്പി

ആര്‍എസ്പി , യുഡിഎഫ് , എഎ അസീസ് , സര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (10:58 IST)
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിനെ പിളര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഡിഎഫ് വിട്ട ഒരു കക്ഷി ശ്രമം നടത്തുന്നുവെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. സര്‍ക്കാരിനെ താഴെ ചാടിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്പി യുഡിഎഫ് വിട്ടാല്‍ സര്‍ക്കാര്‍ വീഴുമെന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തങ്ങളെ കൂടെ കൂട്ടി യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ഈ നീക്കത്തിന് മുന്നില്‍ നില്‍ക്കുന്നത്
യുഡിഎഫ് വിട്ട കക്ഷിയാണെന്ന് എ.എ. അസീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് വരെ കാത്തുനില്‍ക്കാതെ ജനതാദളിനെയും ആര്‍എസ്പിയേയും യുഡിഎഫില്‍ നിന്ന് ചാടിച്ച് സര്‍ക്കാരിനെ വീഴ്ത്താനാണ് നീക്കം. അത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും വിജയിക്കാന്‍ പോകുന്നില്ലെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :