ആര്‍ എസ് പിയുടേത് വിലപേശല്‍ രാഷ്ട്രീയമെന്ന് പിണറായി

കോട്ടയം| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (20:50 IST)
ആര്‍ എസ് പിയെ വിമര്‍ശിച്ച്
സിപിഎം പിബി അംഗം പിണറായി വിജയന്.
ആര്‍എസ്‍പിയുടേത് വിലപേശല്‍ രാഷ്ട്രീയമെന്ന് പിണറായി പറഞ്ഞു.

ഇപ്പോള്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നത് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലക്ഷ്യമിട്ടാണെന്നും. മുന്നണി വിട്ടുപോകാന്‍ മൂന്ന് ദിവസമല്ല മൂന്ന് മിനിട്ടേ ആര്‍എസ്‍പി എടുത്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വിട്ടുപോയതില്‍ ആര്‍എസ്‍പിക്ക് വീണ്ടുവിചാരം ഉണ്ടാകുന്നത് നല്ലതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ കെ എം മാണിയെ വിമര്‍ശിച്ച് ആര്‍ എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് ആര്‍ എസ് പിയോട് രാഷ്‌ട്രീയവിരോധം ഇല്ലെന്നും
ആര്‍ എസ് പി തെറ്റു തിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യു ഡി എഫ് വിടുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന നിലപാടുമായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :