നിയമവാഴ്ചയില്ലാത്ത സംസ്ഥാനമാണ് കേരളം: കോടിയേരി

   കെഎം മാണി , പിസി ജോർജ് , സിപിഎം , എൽഡിഎഫ് , യുഡിഎഫ് , കോടിയേരി ബാലകൃഷ്ണൻ
കൊച്ചി| jibin| Last Modified ശനി, 11 ഏപ്രില്‍ 2015 (17:31 IST)
ധനമന്ത്രി കെഎം മാണിക്കെതിരായി പിസി ജോർജ് നൽകിയ കത്തിന്മേൽ നടപടി എടുക്കാത്തത് തെളിയിക്കുന്നത് കേരളം നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി മാറിയെന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നൽകിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം. ആർഎസ്പിയും ജനതാദളും എൽഡിഎഫ് വിട്ടത് സീറ്റ് തർക്കത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

ജോർജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ആതിനാല്‍ ആ ആരോപണങ്ങൾ യുഡിഎഫിനും കേരളകോൺഗ്രസിനും നിഷേധിക്കാനാവാത്തതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയും മാനഷ്ടകേസും എടുക്കാത്തത്. ഇടതുമുന്നണിയിലുള്ള കക്ഷികളെ വച്ചുതന്നെ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉജ്വല വിജയം നേടും. യുഡിഎഫിനെ വിമർശിക്കുന്നവരെയെല്ലാം കൂട്ടത്തില്‍ ചേര്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :