പിന്‍സീറ്റിലിരുന്നാലും ഇനി സീറ്റ്‌ ബെല്‍റ്റ്‌ ഇടണം

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 5 ജൂണ്‍ 2014 (09:24 IST)
കേരളത്തില്‍ നാലുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഇനി മുതല്‍ ര്‍ബന്ധമായും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കണമെന്ന്‌ ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌. എല്ലാ മുന്‍സീറ്റ്‌ യാത്രക്കാരും മുന്നിലേക്ക്‌ അഭിമുഖമായി പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള സീറ്റുകളില്‍ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കണം എന്നാണ്
ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറുടെ നിര്‍ദ്ദേശം.

കേരളത്തില്‍ ഓടുന്ന വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിട്ടുണ്‍ടൊ എന്ന്‌ പരിശോധിക്കുന്നതിന്‌ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കുകയാണെങ്കില്‍ അപകടത്തിലുണ്ടാ കുന്ന ആഘാതം 95 ശതമാനംകുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

സീറ്റ്‌ ബെല്‍റ്റ്‌ ഘടിപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുന്ന എല്ലാ മുന്‍സീറ്റ്‌ യാത്രക്കാരും മുന്നിലേക്ക്‌ അഭിമുഖമായി പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സീറ്റുകളില്‍ സഞ്ചരിക്കുന്ന യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കണമെന്ന്‌ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(3) അനുശാസിക്കുന്നു.

കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നെങ്കില്‍ മരണം ഒഴിവാകുമായിരുന്നുവെന്ന്‌ കേന്ദ്രമന്ത്രിയും ഡോക്ടറുമായ ഹര്‍ ഷ വര്‍ധന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :