കുട്ടികളെ കടത്ത്; മുഖ്യ കണ്ണി പിടിയില്‍

പാലക്കാട്‌| Last Modified വ്യാഴം, 5 ജൂണ്‍ 2014 (08:29 IST)
കുട്ടീകളെ കടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണിയ ക്രൈംബ്രാഞ്ച് പിടിക്കൂടി. ത്ധാര്‍ഖണ്ഡ് സ്വദേശിയായ ഷക്കീല്‍ അഹമ്മദ് ആണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പും മുക്കത്തെ ഓര്‍ഫനേജിനും സംസ്ഥാനത്തെ മറ്റ് അനാഥാലയങ്ങള്‍ക്കും ഇയാള്‍ കൂട്ടികളെ കടത്താന്‍ കൂട്ട് നിന്നിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം പാ‍ലക്കാട് ഓര്‍ഫനേജിലുള്ള കുട്ടികളെ ത്ധാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ ഡോ. മനീഷ് രഞ്ചന്‍ സന്ദര്‍ശിച്ചു. പാലക്കാട് ഓര്‍ഫനേജിലുള്ള 31 കുട്ടികളെക്കൂടി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ ശിശുക്ഷേമ സമിതിയും തീരുമാനിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും കേരളാ പൊലീസിന്റെയും നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ത്ധാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :