നിയമം തെറ്റിച്ച കമ്മിഷണറെ വിറപ്പിച്ച് ഋഷിരാജ്‌ സിംഗ്‌

കൊല്ലം| WEBDUNIA|
PRO
PRO
ഋഷിരാജ്‌ സിംഗ്‌ ഇത്തവണ വിറപ്പിച്ചത് സിറ്റി പൊലീസ്‌ കമ്മിഷണറെയാണ്. നിയമം തെറ്റിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ്‌ കമ്മിഷണറെ ഋഷിരാജ്‌ സിംഗ്‌ പിടികൂടിയത്. പൊലീസ്‌ കമ്മിഷണര്‍ ദേവേഷ്‌ കുമാര്‍ ബെഹ്‌റെയാണ് ഋഷിരാജ്‌ സിംഗ്‌ പിടികൂടിയത്.

ദേവേഷ്‌ കുമാര്‍ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണറാണ്. ദേവേഷ്‌ കുമാറിന്റെ വാഹനം നിയമം തെറ്റിച്ച് അമിത വേഗത്തില്‍ പോവുന്നതു കണ്ട് ഗതാഗതവകുപ്പ് കമ്മിഷണര്‍ ഋഷിരാജ്‌ സിംഗ് പിന്‍‌ന്തുടരുകയായിരുന്നു.

ബെഹ്‌റയുടെ വാഹനം പിന്തുടര്‍ന്ന്‍ പിടിച്ച ഋഷിരാജ്‌ സിംഗ് കമ്മിഷണറെയും ഡ്രൈവറെയും താക്കീതു ചെയ്താണു വിട്ടയച്ചത്‌. തിരുവനന്തപുരത്തു ഇന്നലെ നടന്ന കമ്മീഷണര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം കൊല്ലത്തേക്കു മടങ്ങുകയായിരുന്ന‍ ബെഹ്‌റയെ ചാത്തനൂ‍രില്‍ വെച്ചായിരുന്നു സിംഗ് പിടിച്ചത്.

അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടേണ്ട പോലീസ്‌ കമ്മീഷണര്‍ തന്നെ നിയമം തെറ്റിച്ച് അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ശരിയല്ലെന്നു ‍ ഋഷിരാജ്‌ സിംഗ്‌ കമ്മീഷണറോടു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :