‘ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ’: പരിഹാസവുമായി എം.എം മണി

ഇടുക്കി, വെള്ളി, 5 ജനുവരി 2018 (08:03 IST)

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് ജനകീയ വിചാരണയ്ക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയതിനെ പരിഹസിച്ച് വൈദ്യൂത മന്ത്രി എംഎം മണി. മണി തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. തമ്മില്‍ തല്ലുന്ന വീഡിയോ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും സംഘടനാ നേതാവ് ഡീന്‍ കൂര്യാക്കോസിനെയും പരിഹസിച്ച് രംഗത്തെത്തിയത്.
 
‘ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ജനകീയ വിചാരണ തുടരുകയാണ്. പ്രിയപ്പെട്ട ഡീന്‍ ഒരു കാര്യം പറഞ്ഞോട്ടെ ഉപദേശമായൊന്നും കണക്കാക്കണ്ട’ എന്നു പറഞ്ഞാണ് മണിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ഒന്നുകില്‍ നിങ്ങള്‍ വേദിയുടെ വലുപ്പം കൂട്ടണം അല്ലെങ്കില്‍ വേദിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടണം. ഇതല്ലാതെ ഒരു കസേരക്കുവേണ്ടി കൊച്ചുപിള്ളേരെപ്പോലെ തല്ലൂകൂടാന്‍ നാണമില്ലേ എന്ന് മന്ത്രി ചോദിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മിനിമം ബാലന്‍സില്ല; കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് പിടിച്ചെടുത്തു

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് ...

news

ഡമ്മികളിൽ നല്ല രീതിയിൽ വസ്ത്രം ധരിപ്പിക്കണം, പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു!

വസ്ത്രവ്യാപാസ്ഥാപനങ്ങളിലെ ഡമ്മികളുടെ വസ്ത്രധാരണം പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ...

news

സംസ്ഥാന ധനമന്ത്രിക്ക് ഇപ്പോള്‍ കിലുക്കത്തിലെ ‘കിട്ടുണ്ണി’യുടെ അവസ്ഥ; പരിഹാസവുമായി ചെന്നിത്തല

സമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണ് ...

Widgets Magazine