യാത്രകളും വെള്ളത്തിലാകും; ട്രെയിന്‍ ഗതാഗതത്തിന് മൂന്ന് ദിവസത്തേക്ക് പൂര്‍ണ്ണ നിയന്ത്രണം

തൃശൂർ, വെള്ളി, 10 ഓഗസ്റ്റ് 2018 (17:02 IST)

 train services , rain , gtrain service , ട്രെയിന്‍ , മഴ , വെള്ളപ്പൊക്കം , ഗതാഗതം

സംസ്ഥാനത്തെ കനത്ത മഴയും പാത നവീകരണവും ട്രെയിന്‍ ഗതാഗത്തിന് തടസമാകുന്നു. എറണാകുളം ടൗണ്‍ ‍- ഇടപ്പള്ളി പാതയുടെ നവീകരണത്തെ തുടര്‍ന്ന് ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയില്‍ ഗതാഗത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി.

ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. മഴയെ തുടര്‍ന്ന് മറ്റ് ട്രെയിനുകളും വൈകിയോടും.

എറണാകുളം – കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്, എറണാകുളം – ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ – എറണാകുളം പാസഞ്ചർ, ഗുരുവായൂർ – തൃശൂർ പാസഞ്ചർ, തൃശൂർ – ഗുരുവായൂർ പാസഞ്ചർ, എറണാകുളം – നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ – എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.

യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ – എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. നാഗർകോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും

പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ...

news

നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് വി എസ് സുനിൽ കുമർ

മഴക്കെടുതിയിൽ സർക്കാർ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് ...

news

താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്

വയനാട് - താമരശ്ശേരി ചുരത്തിലെ നാലാം വളവിൽ വിള്ളൽ. കനത്ത മഴയെത്തുടർന്ന് ഇന്നലെ ചുരത്തിൽ ...

news

പ്രധാനമന്ത്രി പിണറായിയെ വിളിച്ചു; രാജ്നാഥ് സിംഗ് ഞായറാഴ്‌ചയെത്തും

കനത്ത മഴയും പ്രളയവും സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

Widgets Magazine