താമരശ്ശേരി ചുരത്തിൽ വിള്ളൽ; പതിനൊന്ന് ജില്ലകളിൽ റെഡ് അലേർട്ട്

വയനാട്, വെള്ളി, 10 ഓഗസ്റ്റ് 2018 (16:01 IST)

വയനാട് - താമരശ്ശേരി ചുരത്തിലെ നാലാം വളവിൽ വിള്ളൽ. കനത്ത മഴയെത്തുടർന്ന് ഇന്നലെ ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നെങ്കിലും വൈകുന്നേരത്തോടെ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ മഴയുടെ ശക്തി കുറഞ്ഞിരുന്നില്ല.
 
രാവിലെ മുതല്‍ കെ എസ് ആര്‍ ടിസി ബസ്സുകള്‍ സർവീസ് നടത്തിയിരുവെങ്കിലും ഉച്ചയോടെയാണ് ചുരത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരുന്നു. വൻനാശനഷ്‌ടമാണ് ജില്ലയിൽ ഇതുവരെ ഉണ്ടായിരുന്നത്.
 
ഉരുൾപൊട്ടലിനെത്തുടർന്ന് വൈത്തിരി ഉൾപ്പെടെ പലയിടങ്ങളിലും വീടുകളെല്ലാം നശിച്ചിരുന്നു. അതേസമയം, വയനാട് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട് വെള്ളാരം കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മണ്ണിടിഞ്ഞതിന് സമീപം കച്ചവടം നടത്തുന്ന മേപ്പാടി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ ഡിടിപിസി ജീവനക്കാര്‍ രക്ഷിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രധാനമന്ത്രി പിണറായിയെ വിളിച്ചു; രാജ്നാഥ് സിംഗ് ഞായറാഴ്‌ചയെത്തും

കനത്ത മഴയും പ്രളയവും സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

news

ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല

കനത്ത മഴയെത്തുടർന്ന് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ...

news

ഇ പി ജയരാജന് മുമ്പ് കൈകാര്യം ചെയ്‌ത വകുപ്പുകൾ തന്നെ?; തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ

തിരുവനന്തപുരം∙ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ ധാരണ. ഇതോടെ സിപിഎം നേതാവ് ഇ പി ...

news

കാഴ്ച കാണാനും സെൽഫിയെടുക്കാനും പോവരുതെന്ന് വീണ്ടും മുഖ്യമന്ത്രി

കേരളം സമീപകാലത്തൊന്നും നേരിടാത്ത രുക്ഷമാya കാലവർശക്കെടുതിയാണ് നേരിടുന്നതെന്നും. കേടുതി ...

Widgets Magazine