കുമ്മനത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ...

വെള്ളി, 9 ഫെബ്രുവരി 2018 (08:35 IST)

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയവരുടെയും അവർ നൽകിയ പിഴയുടെയും കണക്ക് പുറത്തുവന്നു. ജനയുഗം പുറത്ത് വിട്ട റിപ്പോർട്ടിൽ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ ആണെന്ന് വ്യക്തമാകുന്നു.
 
സംഭവത്തിൽ കുമ്മനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ. ഒന്നര ലക്ഷത്തോളം രൂപയാണ് കുമ്മനത്തിന് പിഴ ലഭിച്ചിരിക്കുന്നത്. കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വഹനങ്ങളാണ് കേരളത്തിൽ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയ വാഹനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്.
 
വിവരാവകാശ പ്രവര്‍ത്തകന്‍ സി. എസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് വിവരങ്ങള്‍ നല്‍കിയത്. 
 
കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200 ഈ വാഹനത്തിന്റെ പേരില്‍ ബിജെപി പിഴ അടയ്ക്കണം.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇത് കാട്ടുനീതി, കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ച് കേരളത്തിലെത്തുന്ന അന്യസംസ്ഥാന ...

news

പെൻഷൻ കുടിശിക മുഴുവൻ തന്നുതീർക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കെഎസ്ആർടി‌സി പെൻഷൻ സമരം അവസാനിപ്പിച്ചു

പെന്‍ഷന്‍ കുടിശിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ് പടിക്കല്‍ കെഎസ്ആര്‍ടിസി ...

news

അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും

അയോദ്ധ്യ കേസ് പുതിയൊരു ഭൂമി തർക്ക കേസായി മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി ...

Widgets Magazine