സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പോര, മിനിമം ചാര്‍ജ് 10 രൂപയാക്കണം; സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം, വ്യാഴം, 15 ഫെബ്രുവരി 2018 (12:54 IST)

 private bus strike , private bus , private , strike , bus , സർക്കാർ , ബസ് സമരം , ബസ് , ബസുടമകൾ , രാമചന്ദ്രന്‍ കമ്മീഷന്‍

പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി നാളെ മുതൽ സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സ്വകാര്യ ബസുടമകൾ.

സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അംഗീകരിക്കില്ല. 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സംഘാടകർ വ്യക്തമാക്കി.

മിനിമം ചാര്‍ജ് 10 രൂപയാക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ എട്ട് രൂപ അപര്യാപ്തമാണ്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായി ഉയർത്തണം. സ്വകാര്യ ബസിൽ 60 ശതമാനവും വിദ്യാർഥികളാണ് യാത്ര ചെയ്യുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പറഞ്ഞു.

സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോള്‍ ഡീസല്‍ എന്ന എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിനിമയോട് ബൈ പറഞ്ഞിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; കമല്‍ഹാസന്‍

രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ ഇനി അഭിനയ രംഗത്തേക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെ ...

news

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് കഴിച്ചു; ദളിത് കുട്ടികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം വി​വ​സ്ത്ര​രാ​ക്കി - കര്‍ഷകന്‍ കസ്‌റ്റഡിയില്‍

വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച പ്രായ പൂര്‍ത്തിയാകാത്ത ദ​ളി​ത് കു​ട്ടി​ക​ളെ ...

news

ജയിലിൽ വെച്ച് ഷുഹൈബിനെ പൊലീസിന്റെ ഒത്താശയോടെ ആക്രമിക്കാൻ ശ്രമിച്ചു, ശ്രീലേഖ ഇടപെട്ടത് കൊണ്ട് അന്ന് രക്ഷപെട്ടു: കെ സുധാകരൻ

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ...

news

മുഹമ്മദിന്റേയും ഖദീജാ ബീവിയുടെയും പ്രണയവും വിവാഹവും എങ്ങനെയാണ് മതവിശ്വാസത്തെ ഹനിക്കുന്നത്? - കാരശ്ശേരി ചോദിക്കുന്നു

ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിനെതിരായ ...

Widgets Magazine