സ്വകാര്യ ബസുകൾ ഇന്നു മുതൽ യൂണിഫോം അണിയും!

വ്യാഴം, 1 ഫെബ്രുവരി 2018 (07:53 IST)

അനുബന്ധ വാര്‍ത്തകള്‍

സംസ്ഥാനത്തുള്ള സ്വകാര്യ ബസുകൾക്കെല്ലാം ഇനി ഒരേ നിറം. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് മൂന്ന് നിറങ്ങൾ മാത്രമേ ഇനി ഉണ്ടാവുകയുള്ളു.
 
സിറ്റി ബസുകൾക്കു പച്ചയും ഓർഡിനറി ബസുകൾക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾക്കു മെറൂൺ നിറവുമായിരിക്കും. എല്ലാ ബസുകൾക്കും അടിവശത്തു വെള്ളനിറത്തിൽ മൂന്നു വരകൾ ഉണ്ടാകും.
 
ഇന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കിയിരിക്കുകയാണ്. ചട്ടപ്രകാരമുള്ള നിറങ്ങൾക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. അടുത്തവർഷം ഫെബ്രുവരി ഒന്നിനുള്ളിൽ നിറംമാറ്റം പൂർണമാക്കാനാണ് തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയമാകുമോ? നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

news

കശ്മീരിൽ സൈന്യവും പൊലീസും രണ്ട് തട്ടിൽ; പൊലീസ് എഫ്ഐആറിനെ നേരിടാന്‍ സൈന്യവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു

ജമ്മുകശ്മീരില്‍ മൂ​ന്നു സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈന്യത്തിനെതിരെ ...

news

ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ...

news

സര്‍ക്കാരിന് തിരിച്ചടി; സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ...

Widgets Magazine