വാട്ട്സാപ്പ് ഇനി പഴയ വാട്ട്സാപ്പല്ല !; ഞെട്ടിക്കുന്ന പുതിയ അഞ്ച് അപ്ഡേറ്റുകള്‍ ഉടന്‍

വാട്ട്സാപ്പ് കൂടുതല്‍ ഈസിയാവുന്നു; പുതിയ അഞ്ച് അപ്ഡേറ്റുകള്‍

സജിത്ത്| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (12:22 IST)
വാട്ട്സാപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യപ്പെടുകയെന്നത് അത്ര വലിയൊരു കാര്യമൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങളുടെ ചാറ്റിന്റെ സ്വഭാവം തന്നെ മാറ്റുന്ന തരത്തിലുള്ള പുതിയ അഞ്ച് ഫീച്ചറുകളുമായി വാട്ട്സാപ്പ് എത്തുന്നു. മാസങ്ങള്‍ക്കകം തന്നെ ഈ ഫീച്ചറുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബീറ്റാ ടെസ്റ്റിങ് പതിപ്പുകളില്‍ ഇപ്പോള്‍ തന്നെ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കോളുകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍:

നിലവില്‍ വാട്ട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഫോണില്‍ മറ്റുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഈ പ്രശ്നം പരിഹരിച്ച് വീഡിയോ ഒരു ചെറിയ വിന്‍ഡോയിലേക്ക് ചുരുക്കിയ ശേഷം ഫോണില്‍ മറ്റ് കാര്യങ്ങളും ചെയ്യാനാവുന്ന സംവിധാനമാണിത്.

അണ്‍ബ്ലോക് ചെയ്യാന്‍ ടച്ച്:

ബ്ലോക്ക് ചെയ്തിരിക്കുന്നയാളെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനായി കോണ്‍ടാക്ടില്‍ അയാളുടെ പേരില്‍ ടച്ച് ചെയ്ത ശേഷം മെസേജ് അയക്കാന്‍ സധിക്കും.

ഗ്രൂപ്പ് ചാറ്റില്‍ വ്യക്തിഗത മറുപടി:

ഗ്രൂപ്പില്‍ ഏതെങ്കിലും ഒരു ചാറ്റ് നടക്കുന്നതിനിടെ ഒരാളോട് മാത്രമായി എന്തെങ്കിലും പറയാന്‍ തോന്നിയാല്‍ അതിനുള്ള സൗകര്യവും പുതുതായി വരുന്നുണ്ട്. ഏത് മെസേജിനാണോ പേഴ്സനലായി മറുപടി അയക്കേണ്ടത് ആ മെസേജിന് അടുത്ത് കാണുന്ന ആരോ സെലക്ട് ചെയ്ത ശേഷം സ്വകാര്യമായി മെസേജ് ചെയ്യാനുള്ള ഓപ്ഷന്‍ എന്ന രീതിയിലായിരിക്കും ആ ഫീച്ചര്‍.

റിപ്പോര്‍ട്ട് ചെയ്യാന്‍ ഷേക്ക്:

ഷേക് സെന്‍സറുള്ള ഫോണുകളില്‍ വാട്ട്സാപ്പിലെ കോണ്‍ടാക്ട് അസ് ഓപ്ഷന്‍ ലഭിക്കാന്‍ ഇത് ഉപയോഗിക്കാം.

ലിങ്ക് വഴി ഗ്രൂപ്പിലേക്ക്:

വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഏതെങ്കിലും മറ്റൊരാളെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ഒരു ലിങ്ക് അയക്കാന്‍ കഴിയും.
ഇതുപയോഗിച്ച് അവര്‍ക്ക് നേരെ ഗ്രൂപ്പിലെത്താനും സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :