പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍

പൊന്‍കുന്നം സബ് ജയില്‍ , തടവുകാരന്‍ മരിച്ചു , പൊലീസ് , കൊലപാതകം, ആശുപത്രി
കോട്ടയം| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (12:44 IST)
പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അബ്‌കാരി കേസില്‍ അഞ്ചു ദിവസം മുമ്പ് ചങ്ങനാശേരി എക്‍സൈസ് കസ്‌റ്റഡിയിലെടുത്ത കങ്ങഴ സ്വദേശി സിബി എന്ന് വിളിക്കുന്ന തോമസാണ് മരിച്ചത്. കസ്‌റ്റഡിയിലെ പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

അര്‍ധരാത്രി ഒന്നോടെയാണ് സിബിയെ ജയിലില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ തോമസ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇയാള്‍ അമിത മദ്യപാനിയായിരുന്നുവെന്നും മദ്യം ലഭിക്കാത്തതുകൊണ്ടുള്ള വിഭ്രാന്തിയിലായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം സിബിയെ പൊലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :