വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റുകളെത്തി; തൊഴിലാളികളുമായി സംസാരിച്ചു

മാവോയിസ്‌റ്റ് , വയനാട് , പൊലീസ് , ആശയം , നിലമ്പൂര്‍ വനമേഖല
കല്‍‌പ്പറ്റ| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (12:29 IST)
വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം. രാവിലെ എട്ടുമണിയോടെ തോട്ടം തൊഴിലാളി മേഖലയായ മേപ്പാടി മുണ്ടക്കൈയില്‍
ആറുപേരടങ്ങിയ മാവോവാദി സംഘം എത്തുകയും തൊഴിലാളികളുമായി സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. നിലമ്പൂരില്‍ കണ്ട മാവോവാദി സംഘം തന്നെയാകാം ഇവിടെയുമെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കല്പറ്റ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ തൊഴിലാളികളുടെ അടുത്തെത്തിയ മാവോയിസ്‌റ്റ് സംഘം ജോലിസംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു.
തൊഴിലാളി ചൂഷണത്തിനെതിരെ ഞങ്ങള്‍ക്കൊപ്പം സായുധ സമരത്തിന് അണിചേരണമെന്നും ഉച്ചയ്‌ക്ക് മൂന്നുമണിവരെ ജോലി ചെയ്‌താല്‍ മതിയെന്നും തൊഴിലാളികളോട് മാവോയിസ്‌റ്റ് സംഘം വ്യക്തമാക്കുകയായിരുന്നു.

നിലമ്പൂര്‍ വനമേഖലയില്‍ നിന്നും പെട്ടെന്ന് എത്തിപ്പെടാവുന്ന സമയമാണ് മുണ്ടക്കൈ. ഒരു വര്‍ഷം മുമ്പും ഈ മേഖലയില്‍ മാവോവാദി സംഘമെത്തിയിരുന്നു. കല്പറ്റ സിഐയുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളികളോട് സംസാരിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :