ബംഗളൂരു സ്ഫോടനക്കേസ്: പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം വേണ്ടെന്ന് കോടതി

ബംഗളൂരു| JOYS JOY| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (11:48 IST)
ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികള്‍ക്കും സാക്ഷികള്‍ക്കും പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് കോടതി. പൊലീസ് സംരക്ഷണം നല്കണമെന്ന ആവശ്യം കോടതി തള്ളി.

കര്‍ണാടക സര്‍ക്കാര്‍ ആയിരുന്നു പ്രതികള്‍ക്കും സാക്ഷികള്‍ക്കും പൊലീസ് സംരക്ഷണം നല്കണമെന്ന ആവശ്യവുമായി ബംഗളൂരുവിലെ പ്രത്യേക എന്‍ ഐ എ കോടതിയെ സമീപിച്ചത്. അബ്‌ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ളവരുടെ സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് ജഡ്ജി ശിവണ്ണ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയത്.

കേസ് അട്ടിമറിക്കാന്‍ കേരളത്തില്‍ നിന്നും ചിലര്‍ ശ്രമിക്കുന്നുവെന്ന വാദമാണ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. ഇത് കെട്ടിച്ചമച്ച ആരോപണമാണെന്ന് മദനിയും മറ്റ് പ്രതികളും നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരളപൊലീസ് മനപൂര്‍വ്വം തനിക്കെതിരെ സൃഷ്‌ടിച്ച കേസാണിതെന്ന് തടിയന്റവിടെ നസീറും കോടതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :