aparna|
Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (11:25 IST)
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി കെ. സുധാകരന്‍ രംഗത്ത്. ജയിലിൽ വെച്ച് ഷുഹൈബിനെ ആക്രമിക്കാൻ സിപിഎം പദ്ധതി ഇട്ടിരുന്നെന്നും ഇതിനായി പൊലീസ് അവർക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നും കെ
സുധാകരൻ ആരോപിച്ചു.
ജയിലിൽ വെച്ച് ഷുഹൈബിനെ ആക്രമിക്കുന്നതിനായി അയാളെ സ്പഷെല്‍ ജയിലിലേക്ക് മാറ്റി. എന്നാൽ, ഡിജിപി ആർ ശ്രീലേഖ ഇടപെട്ടാണ് അന്നത്തെ ആക്രമണം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടന്ന് ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് വാഹനപരിശോധന നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഷുഹൈബ് മരണപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇത് കോൺഗ്രസിനുള്ളിൽ പ്രതിഷേധങ്ങൾക്ക് വകവെച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ ഇന്ന് കണ്ണൂരിലെത്തും. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കിയെന്ന് കെ സുധാകരന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്താന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.