'നിലത്തിരുന്ന് ഇറച്ചിവെട്ടുന്നത് പോലെ വെട്ടിക്കൊന്നു' - ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സുഹൃത്ത്

വ്യാഴം, 15 ഫെബ്രുവരി 2018 (08:56 IST)

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്നു സാക്ഷികളായ സുഹൃത്തുക്കൾ. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സുഹൃത്ത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. 
 
ഷുഹൈബിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്ന് സുഹൃത്തായ നൗഷാദ് പറയുന്നു. ആക്രമണത്തിൽ സാരമായി വെട്ടേറ്റ ഇയാൾ ഇപ്പോഴും ചികിത്സയിലാണ്. കണ്ണൂർ എടയന്നൂർ സ്വദേശിയാണ് മരിച്ച ഷുഹൈബ്. സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽനിന്നു ചായ കുടിക്കുന്നതിനിടയിലായിരുന്നു ഷുഹൈബിനു നേരെ ആക്രമണം ഉണ്ടായത്. 
 
'കാറിലെത്തിയ ആക്രമസംഘം ഷുഹൈബിനുനേരെ ബോംബെറിഞ്ഞശേഷം വാളുകൊണ്ടു അവന്റെ കാലിൽ വെട്ടി. വെട്ട് കൊണ്ട് നിലത്തു വീണപ്പോൾ രണ്ടുപേർ ചേർന്നു നിരവധിത്തവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാൾ ഇരുന്ന് വെട്ടി, രണ്ടാമൻ കുനിഞ്ഞു നിന്നു വെട്ടി, തടഞ്ഞപ്പോൾ കൈയ്ക്കു വെട്ടി, ബെഞ്ച് കൊണ്ടു തടഞ്ഞതുകൊണ്ട് അരയ്ക്കു മുകളിലേക്കു വെട്ടേറ്റില്ല'. - നൗഷാദ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കിൽ

സംസ്ഥാനത്തെ സ്വകാര്യ - സഹകരണ മേഖലയിലെ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ചേര്‍ത്തല ...

news

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ...

news

അഡാറ് പാട്ടിന് അഡാറ് സപ്പോർട്ടുമായി ജിഗ്നേഷ് മേവാനി

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന് ...

news

‘മാണിക്യ മലരായ പൂവി’ പിന്‍‌വലിക്കുന്നില്ല, കേസുകള്‍ നിയമപരമായി നേരിടും

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍‌വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ‘ഒരു അഡാറ് ലവ്’ ...

Widgets Magazine