ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കും, കൊലയാളി സിപിഎം: രമേശ് ചെന്നിത്തല

വ്യാഴം, 15 ഫെബ്രുവരി 2018 (09:41 IST)

മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം ആണെന്നും ചെന്നിത്തല ആ‌രോപിച്ചു.  
 
വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ഷുഹൈബിന്റെ ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. 'സിപിഎം ക്രിമിനലുകള്‍ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങള്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും’, ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
 
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കുന്നു. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് എന്നോട് പറഞ്ഞത്. ഉമ്മ റംലത്തിന്റെയും സഹോദരിമാരുടെയും കണ്ണീർ കണ്ടുനിൽക്കാൻ പോലും കഴിയില്ല. ചായകുടിച്ചു കൊണ്ടിരിക്കെ ഷുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങൾ സന്ദർശിച്ചു. നാട്ടുകാർക്കേറെ പ്രിയപ്പെട്ട ഷുഹൈബിന്റെ മരണം വിതച്ച ഞെട്ടലിൽ നിന്നും ആരും മുക്തരല്ല. കോൺഗ്രസിന്റെ ആയിരം കൈകൾ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'നിലത്തിരുന്ന് ഇറച്ചിവെട്ടുന്നത് പോലെ വെട്ടിക്കൊന്നു' - ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്ങനെയെന്ന് സുഹൃത്ത്

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്നു സാക്ഷികളായ ...

news

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കിൽ

സംസ്ഥാനത്തെ സ്വകാര്യ - സഹകരണ മേഖലയിലെ നഴ്സുമാർ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. ചേര്‍ത്തല ...

news

അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ...

news

അഡാറ് പാട്ടിന് അഡാറ് സപ്പോർട്ടുമായി ജിഗ്നേഷ് മേവാനി

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന് ...

Widgets Magazine