അമേരിക്കയിൽ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെയ്പ്പ്; 17 പേർ കൊല്ലപ്പെട്ടു, സഹവിദ്യാർത്ഥി അറസ്റ്റിൽ

വ്യാഴം, 15 ഫെബ്രുവരി 2018 (08:26 IST)

അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 17 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
 
ഇതേ സ്കൂളിൽനിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് ക്രൂസ് (19) ആണ് അക്രമിയെന്നാണു വിവരം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിനു പുറത്തുനിന്നു വെടിയുതിർത്തശേഷമാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 
 
സ്കൂളിനു പുറത്തു നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി ബ്രോവാർഡ് കൗണ്ടി ഷെരീഫ് സ്കോട്ട് ഇസ്രയേൽ മാധ്യമങ്ങളോടു അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഡാറ് പാട്ടിന് അഡാറ് സപ്പോർട്ടുമായി ജിഗ്നേഷ് മേവാനി

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന് ...

news

‘മാണിക്യ മലരായ പൂവി’ പിന്‍‌വലിക്കുന്നില്ല, കേസുകള്‍ നിയമപരമായി നേരിടും

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പിന്‍‌വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ‘ഒരു അഡാറ് ലവ്’ ...

news

വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു

ഒരു അഡാർ ലവിലെ ഗാനവുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ ...

news

ഒ​രു അ​ഡാ​ര്‍ ല​വ് കൂടുതല്‍ വിവാദങ്ങളിലേക്ക്; ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേ​സെടുത്തു

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യു​ടെ നായികയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ...

Widgets Magazine