Widgets Magazine
Widgets Magazine

യൂ ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: ഒരു മരണം, 4 പേര്‍ക്ക് പരിക്ക് - അക്രമിയായ സ്‌ത്രീ മരിച്ച നിലയില്‍

കാ​ലി​ഫോ​ര്‍​ണി​യ(യുഎസ്), ബുധന്‍, 4 ഏപ്രില്‍ 2018 (08:16 IST)

Widgets Magazine
youtube headquarters , police , Northern California , shooting , women , കലിഫോർണിയ , യൂട്യൂബ് , ആ​ശു​പ​ത്രി​ , വെടിവെപ്പ് , ഡൊണാള്‍ഡ് ട്രംപ്

വടക്കൻ കലിഫോർണിയയിൽ സാൻ‌ഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂ ട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം പ​ക​ല്‍ 12.45നാ​ണ് സം​ഭ​വം.

ഇവരെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.

ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹമാണ് കെട്ടിടത്തിനുള്ളിൽ നിന്നും ലഭിച്ചത്. ഇ​വ​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യതെന്നാണ് റിപ്പോര്‍ട്ട്. ​ആസ്ഥാനത്തിന്റെ ഔട്ട്ഡോർ പാഷ്യോ, ഡൈനിങ് കോർട്ട്‌യാർഡ് ഭാഗത്തേക്കാണ് ഉച്ചഭക്ഷണസമയത്ത് കൈത്തോക്കുമായി  യുവതിയെത്തിയത്.

കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ യുവതി വെടിയുതിർത്തു തുടങ്ങിയിരുന്നു. സ്ത്രീയെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമായിട്ടില്ല. 30 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര പ്രശ്നമാണെന്നും ഭീകരവാദവുമായി ബന്ധമില്ലെന്നുമാണ് റിപ്പോർട്ട്.

1,700 ജീ​വ​ന​ക്കാ​രാ​ണ് യു​ട്യൂ​ബ് ആ​സ്ഥാ​ന​ത്ത് ജോ​ലി​ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.

സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; സംവിധായകന്‍ അറസ്‌റ്റില്‍ - വിഡിയോ പോണ്‍ സൈറ്റുകളിലും

നായിക നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ട സംവിധായകൻ അറസ്‌റ്റില്‍. യുവനടിയുടെ ...

news

പെട്രോളിനും ഡീസലിനും ഗുഡ്ബൈ; ഇനി മുളയില്‍ നിന്ന് ഇന്ധനം!

പെട്രോളിനും ഡീസലിനും വിലകൂടുന്നതോര്‍ത്ത് ഇനി ആശങ്കപ്പേടേണ്ട. അധികകാലം ഈ ആശങ്ക നമ്മുടെ ...

news

നേഴ്സുമാർക്ക് ആശ്വാസം; മിനിമം വേതനത്തിനായി വിജ്ഞാപനമിറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുവാദം

നേഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. ...

news

കേരളം നാണംകെടുന്നു: എട്ടാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

കുമ്പളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചെ ...

Widgets Magazine Widgets Magazine Widgets Magazine