സ്റ്റേഷനിൽ ഇടിയും തെറിവിളിയും വേണ്ട,നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്‌താൽ മതി! ; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

ഞായര്‍, 7 ജനുവരി 2018 (15:38 IST)

പൊലീസ് സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണ്  മുഖ്യമന്ത്രി നൽകുന്നത്. 
 
എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു പിണറായി കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരോടും മറ്റുള്ളവരോടും മോശമായി പെരുമാറരുതെന്നും അത്തരക്കാർക്ക് നേരെ വ്യക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
'പരാതിക്കാരോടും മറ്റുള്ളവരോടും രണ്ടു തെറി പറയുക, പറ്റുമെങ്കിൽ നാലു ചാർത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടിൽ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാൽ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലർ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാൻ തയാറാകണം. ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും - മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയൻ പൊലീസ് കേരളം Police Kerala Pinarayi Vijayan

വാര്‍ത്ത

news

തലതൊട്ടപ്പന്മാർ കൈയ്യൊഴിഞ്ഞപ്പോൾ ബൽറാമിന് കൂട്ട് യൂത്തന്മാർ!

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎൽഎയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് ...

news

നിശാന്തിനെ കാണുന്നത് 14 വയസ്സുള്ളപ്പോൾ, ഇനി അതും ബാലപീഡനമാകുമോ? - ദീപ നിശാന്ത്

എകെജി ബാലപീഡനകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ...

news

അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി, എകെജിക്കെതിരായ നിലപാട് തെറ്റാണെന്ന് ഹസൻ; ബൽറാമിനെ തള്ളി കോൺഗ്രസ്

എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടി. ...

news

എന്ത് പറഞ്ഞാലും ട്രോൾ, മടുത്തു: കണ്ണന്താനം പറയുന്നു

താൻ എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിച്ച് പരിഹസിക്കുകയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ...